26.7 C
Kollam
Monday 26th October, 2026 | 10:07:21 AM
Home News Breaking News കാര്‍ തോട്ടിലേക്ക് മറിഞ്ഞു, നാലു വയസ്സുകാരി മരിച്ചു

കാര്‍ തോട്ടിലേക്ക് മറിഞ്ഞു, നാലു വയസ്സുകാരി മരിച്ചു

Advertisement

കല്‍പ്പറ്റ: ലക്കിടി താസ ഹോട്ടലിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മല്‍ വീട്ടില്‍ ഷാജഹാന്‍ – ഷാഹിദ ദമ്പതികളുടെ മകള്‍ ആയിഷ ഫത്തൂല്‍ (4) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

അപകടത്തെത്തുടര്‍ന്ന് പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here