27.5 C
Kollam
Saturday 28th November, 2026 | 11:32:40 PM
Home News Breaking News പെരുമ്പടപ്പ് പാലത്തിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക്‌ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

പെരുമ്പടപ്പ് പാലത്തിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക്‌ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

Advertisement

കൊച്ചി. പെരുമ്പടപ്പ് പാലത്തിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക്‌ ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ലോറി ഉടമയ്ക്കെതിരെ കേസെടുത്തു.കുമ്പളങ്ങി സ്വദേശി അഖിലിനെതിരെ നരഹത്യ വകുപ്പ് ചുമത്തിയാണ് പോലിസ് കേസെടുത്തത്.അഖിലിന്റെ ലോറി തകരാരിലായത്തിനെ തുടർന്ന് ഒരുദിവസത്തിലധികമാണ് പലത്തിൽ നിർത്തിയിട്ടത്.അഖിലിനോട് ലോറി പലത്തിൽ നിന്ന് മാറ്റാൻ പോലിസ് നിർദ്ദേശിച്ചിരുന്നു.എന്നാൽ ലോറി മാറ്റിയില്ല.

ഇന്നലെ രാത്രി അപകടത്തിന് ശേഷമാണ് പാലത്തിൽ നിന്ന് ലോറി മാറ്റിയത്.സംഭവത്തിൽ കുമ്പളങ്ങി പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക്‌ സാധ്യതയുണ്ട്.അപകടത്തിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.തകരാറിലായി ലോറി ഒരു ദിവസം കഴിഞ്ഞിട്ടും പാലത്തിൽ നിന്ന് മാറ്റാൻ പോലിസ് നടപടിയെടുത്തില്ല എന്നാണ് നാട്ടുകാരുടെ പരാതി.വിഷയത്തിൽ പോലീസിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.മരിച്ച അനുവിന്റെ മൃതദ്ദേഹം ഇന്ന് സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here