മലപ്പുറം. തിരൂരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ‘എഫ് ട്യൂൺ’ ക്രീം മരുന്നായി കുറിച്ച് നൽകിയ ഡോക്ടർ. ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളുമാണ് ക്രീം ഉപയോഗിച്ച യുവതിക്ക് നേരിടേണ്ടി വന്നത്
സംഭവം വിവാദമായതോടെ, ക്രീം നിരോധിച്ചിട്ടില്ലെന്ന വിചിത്ര വാദവുമായി ഡോക്റ്റർ രംഗത്തെത്തി
മുഖക്കുരു മാറാനായി ഒരു വർഷം മുൻപാണ് തിരൂരിലെ യുവതി ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായരെ സമീപിച്ചത്. ഡോക്ടർ കുറിച്ച് നൽകിയത് വിവാദമായ ‘എഫ് ട്യൂൺ’ ക്രീം. ആദ്യം മുഖക്കുരു മാറിയെങ്കിലും പിന്നീട് മുഖം പൊള്ളിയതുപോലെ വികൃതമായി.
രണ്ടാമതും കണ്ടപ്പോൾ ഇതേ ക്രീം തന്നെ വീണ്ടും എഴുതി നൽകിയെന്നും, ദേഷ്യപ്പെട്ടാണ് മറ്റൊരു ക്രീം മാറ്റിക്കൊടുത്തതെന്നും യുവതി പറയുന്നു. ചികിത്സയ്ക്ക് വലിയ തുക ചിലവായെന്നും, സുഹൃത്തുക്കൾ പോലും മാറ്റിനിർത്തിയെന്നും യുവതി
എന്നാൽ നടപടിയെ ന്യായീകരിക്കുകയാണ് ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായർ. എഫ് ട്യൂൺ നിരോധിച്ചിട്ടില്ലെന്നും, രണ്ടാഴ്ച മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നുമാണ് ഡോക്ടറുടെ വിശദീകരണം.
ഡോക്ടർക്കെതിരെ കർശന നടപടി വേണമെന്നാണ് രോഗികൾ ഉന്നയിക്കുന്ന ആവശ്യം. വിഷയത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ ക്രീം വിറ്റ ഫാർമസിക്കെതിരെയും നടപടിയുണ്ടാകും






















