27.5 C
Kollam
Wednesday 25th November, 2026 | 09:22:46 PM
Home News Kerala പോത്തിനെ രക്ഷിക്കാൻ കനാലിൽ ഇറങ്ങിയ ആൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പോത്തിനെ രക്ഷിക്കാൻ കനാലിൽ ഇറങ്ങിയ ആൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

Advertisement

തൃശൂർ . ചാലക്കുടി മോതിരക്കണ്ണിയിൽ പോത്തിനെ രക്ഷിക്കാൻ കനാലിൽ ഇറങ്ങിയ ആൾ ഒഴുക്കിൽപ്പെട്ട് മരിച്ചു .പരിയാരം സ്വദേശി വേലായുധൻ (70) ആണ് മരിച്ചത്.മോതിരക്കണ്ണി ഇടുമ്പൻ കവല ഭാഗത്താണ് സംഭവം

പോത്ത് കനാലിൽ വീണ് പുഴുക്കിൽപ്പെട്ടതോടെ വേലായുധൻ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു.പിന്നീട് മരണപ്പെട്ട നിലയിൽ മൂന്ന് കിലോമീറ്റർ ദൂരെ പീലാർമുഴി കനാൽ പാലത്തിനടുത്ത് ആണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.നാട്ടുകാർ തന്നെ മൃതദേഹം കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു അപകടം. വിവരമറിഞ്ഞ ചാലക്കുടി ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here