28.4 C
Kollam
Thursday 19th November, 2026 | 08:40:18 PM
Home News Kerala ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Advertisement

തിരുവനന്തപുരം. പോത്തൻകോട് വാഹനാപകടം.ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലേക്ക് ഇടിച്ചു കയറി. തുടർന്ന് വൈദ്യുതി പോസ്റ്റുകൾ തകർത്ത് തലകീഴായി മറിയുകയായിരുന്നു

ജീപ്പ് ഓടിച്ചിരുന്ന ആൾക്കും ഗുരുതരമായി പരിക്കേറ്റു. നാലുപേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പോത്തൻകോട് അയിരൂപാറ തേരുവിളയിൽ 8.45 നായിരുന്നു അപകടം. പോത്തൻകോട് ഭാഗത്തേക്ക് പോയ ജീപ്പും ശ്രീകാര്യ ഭാഗത്തേക്ക് പോയ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്

ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here