28.5 C
Kollam
Friday 20th November, 2026 | 08:44:15 PM
Home News National വനംവകുപ്പ് ദയാവധത്തിന് നിർദ്ദേശിച്ച കോടനാട്ടെ ആനകുട്ടി മായ എഴുന്നേറ്റു

വനംവകുപ്പ് ദയാവധത്തിന് നിർദ്ദേശിച്ച കോടനാട്ടെ ആനകുട്ടി മായ എഴുന്നേറ്റു

Advertisement

ജാംനഗര്‍.കോടനാട്ടെ ആനകുട്ടി മായ. വന്‍താരയിലെ ചികിൽസ ഫലം കണ്ടു തുടങ്ങി..ആനയെ എണീറ്റ് നിർത്തി.വീണ് കിടപ്പിലായശേഷം ആന ആദ്യമായാണ് എഴുനേൽക്കുന്നത്. ഉപകരണങ്ങളുടെ സഹായത്തോടെ എഴുനേൽപിച്ചാണ് ഇപ്പോഴത്തെ ചികിൽസ

മരുന്നിനോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടർമാർ.പ്രതീക്ഷിച്ചതിലും വേഗത്തിൽ സംഖം പ്രാപിക്കുന്നു.ആനകുട്ടി പുല്ലും ഇലകളും തിന്നു തുടങ്ങി..ജനിച്ച് ഇതുവരെ പാലുമാത്രമായിരുന്നു കഴിച്ചിരുന്നത്..ആറുമാസത്തിനുള്ളിൽ പൂർണ്ണമായും ഭേദപെടുത്തി കേരളത്തിലേക്ക് തിരികെ വിടാമെന്ന പ്രതീക്ഷയില്‍ വന്താര.

വനംവകുപ്പ് ദയാവധത്തിന് നിർദ്ദേശിച്ച ആനകുട്ടിയാണ് മായ. വന്‍താരയുടെ നായകനായ ആനന്ദ് അംബാനി ഇടപെട്ട് വിമാനത്തില്‍ എത്തിച്ചാണ് മായക്ക് ചികില്‍സ ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here