27.8 C
Kollam
Sunday 4th October, 2026 | 08:23:48 PM
Home News Kerala ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് സീബ്രകളെത്തി

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് സീബ്രകളെത്തി

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് സീബ്രകളെത്തി. റിലൈയ്ന്‍സിന്റെ വന്‍താര മൃഗസംരക്ഷണകേന്ദ്രത്തില്‍നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്കാണ് മൂന്ന് സീബ്രകളെ എത്തിച്ചത്. ഓണക്കാലത്തെത്തിയ സീബ്രകളെ കാണാന്‍ കുട്ടികളും മുതിര്‍ന്നവരും കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതര്‍.

ഒരു സിംഹവാലന്‍ കുരങ്ങിനെയും രാജവെമ്പാലയെയും പകരം നല്‍കിയാണ് വന്‍താരയില്‍നിന്ന് സീബ്രകളെ എത്തിച്ചത്. ഒരു ജോഡി സീബ്രകളെ നല്‍കാമെന്നായിരുന്നു ആദ്യത്തെ കരാര്‍. എന്നാല്‍ തിരുവനന്തപുരം മൃഗശാല അധികൃതരുടെ സമ്മര്‍ദത്തിനൊടുവില്‍ ഒരു ആണ്‍ സീബ്രയേയും രണ്ട് പെണ്‍ സീബ്രകളെയും നല്‍കാന്‍ വന്‍താര തയ്യാറായി.

പ്രത്യേക അനിമല്‍ ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ റോഡ് മാര്‍ഗം രണ്ടര ദിവസമെടുത്താണ് ഗുജറാത്തില്‍നിന്ന് മൂവരെയും എത്തിച്ചത്. 21 ദിവസത്തെ ക്വാറന്റീനിലാണ് സീബ്രകള്‍. എന്നാല്‍ തുറന്ന ക്വാറന്റീനില്‍ ആയതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇന്ന് മുതല്‍ തന്നെ സീബ്രകളെ കാണാനാകും