27.8 C
Kollam
Sunday 4th October, 2026 | 08:24:34 PM
Home News Kerala റിസോര്‍ട്ടില്‍ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസ്സുകാരന്‍ മരിച്ചു

റിസോര്‍ട്ടില്‍ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസ്സുകാരന്‍ മരിച്ചു

പാലക്കാട്. കോട്ടായിയിലെ റിസോര്‍ട്ടില്‍ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ച് വയസ്സുകാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി ബിനാഫിന്റെ മകന്‍ റിഹാന്‍ അഹമ്മദാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

കുടുംബത്തോടൊപ്പം റിസോര്‍ട്ടില്‍ എത്തിയതായിരുന്നു റിഹാന്‍. മറ്റ് കുട്ടികളോടൊപ്പം റിസോര്‍ട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കാല്‍ വഴുതി നീന്തല്‍ക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ വെള്ളത്തില്‍ നിന്ന് കരയ്ക്കെത്തിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കോട്ടായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.