28.4 C
Kollam
Sunday 18th October, 2026 | 08:10:30 PM
Home News Breaking News രണ്ട് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയെന്ന് ആരോപണം

രണ്ട് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയെന്ന് ആരോപണം

ആലപ്പുഴ. രണ്ട് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ഹരിപ്പാട് കാർത്തികപള്ളിയിലാണ് രാജേഷ് – താര ദമ്പതികളുടെ മകൻ രാഹുൽ മരിച്ചത്. രാത്രി കിടന്നുറങ്ങിയ കുട്ടിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

കുട്ടികളുമായി വൃത്തിഹീനമായ ചുറ്റുപാടിൽ താമസിച്ചി‍രുന്ന ഇവരെ നാട്ടുകാർ ഇടപ്പെട്ട് ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു.പിന്നീട് നിർബന്ധപൂർവ്വം ഗാന്ധിഭവനിൽ നിന്ന് മടങ്ങി പോയി

പിന്നാലെയാണ് മകന്റെ ദുരൂഹ മരണം.നാല് കുട്ടികളെ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.താര ഏഴാമത്തെ കുട്ടിയെ പ്രസവിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here