28.2 C
Kollam
Sunday 11th October, 2026 | 08:14:30 PM
Home News Kerala പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചു വീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചു വീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍. പാനുണ്ടയില്‍ പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചു വീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മിര്‍സയാണ് മരണപ്പെട്ടത്.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ഞായറാഴ്ചകളില്‍ നടത്തുന്ന പതിവ് പൊതുശുചീകരണ പ്രവൃത്തികള്‍ക്കിടയിലാണ് ഈ ദാരുണ സംഭവം നടന്നത്

ശുചീകരണത്തിനിടെ കുളത്തിന് സമീപത്തുകൂടി പോയ കുട്ടിയുടെ ഹെയര്‍ബാന്‍ഡ് കുളത്തിന്റെ പടിക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാന്‍ താഴേക്ക് ഇറങ്ങുന്നതിനിടയില്‍ കുട്ടി കാല്‍വഴുതി കുളപ്പടവിലേക്ക് വീഴുകയും തലയിടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു.

കുളത്തിന്റെ പടിക്കെട്ടില്‍ കുട്ടി വീണുകിടക്കുന്നത് മറ്റൊരു കുട്ടിയാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയിലും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here