26.7 C
Kollam
Sunday 18th October, 2026 | 10:23:59 AM
Home News National അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി, മൂന്ന് വയസുകാരന് ദാരുണാന്ത്യം

അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി, മൂന്ന് വയസുകാരന് ദാരുണാന്ത്യം

റാഞ്ചി: അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍ മരിച്ചു. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തോക്കുമായി ഒളിവില്‍ പോയ അമ്മാവന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെയാണ് കുട്ടിയുടെ അമ്മാവന്‍ വീട്ടിലെത്തിയത്. അമ്മാവനെ കണ്ട വഴി കുട്ടി ചോക്ലേറ്റ് ചോദിച്ചു. ചോക്ലേറ്റിന് പകരം അമ്മാവന്‍ കുട്ടിക്ക് തോക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മാവന്‍ രാജേഷ് കുമാര്‍ (21) ആണ് തോക്കുമായി ഒളിവില്‍ പോയത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here