മുണ്ടയ്ക്കല്‍ ഭാഗത്ത് തിരയില്‍പ്പെട്ട് മധ്യവയസ്‌കരായ സ്ത്രീയും പുരുഷനും മരിച്ചു

കൊല്ലം. തിരയില്‍പ്പെട്ട് മധ്യവയസ്‌കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഓമനക്കുട്ടന്‍ (50), പരവൂര്‍കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്‍.ലതിക (50) എന്നിവരാണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മുണ്ടയ്ക്കല്‍ പാപനാശത്താണ് ഇരുവരും തിരയില്‍പ്പെട്ടത്. പുലിമുട്ടുകള്‍ക്ക് ഇടയിലുള്ള മണല്‍പ്പരപ്പില്‍ ഇരിക്കുമ്പോഴാണ് തിരമാലകള്‍ ശക്തിയായി അടിച്ചു കയറിയത്. ഈ സമയം ഇവിടെ മറ്റാരും ഇല്ലായിരുന്നതിനാല്‍ അപകടവിവരം ആരുമറിഞ്ഞില്ല. നിലവിളി കേട്ട് സമീപവാസികളായ യുവാക്കളെത്തിയപ്പോഴാണ് ഇരുവരും കടലില്‍ വീണത് അറിഞ്ഞത്. ഉടന്‍ തന്നെ യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ച് … Continue reading മുണ്ടയ്ക്കല്‍ ഭാഗത്ത് തിരയില്‍പ്പെട്ട് മധ്യവയസ്‌കരായ സ്ത്രീയും പുരുഷനും മരിച്ചു