28.1 C
Kollam
Monday 16th November, 2026 | 09:57:32 PM
Home News Breaking News ചാലയിലെ സ്വർണ്ണ കവർച്ച: തട്ടിയെടുത്ത സ്വർണ്ണത്തിൽ 1.7 കിലോഗ്രാം വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ചാലയിലെ സ്വർണ്ണ കവർച്ച: തട്ടിയെടുത്ത സ്വർണ്ണത്തിൽ 1.7 കിലോഗ്രാം വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് രണ്ട് കിലോയോളം സ്വർണം കവർന്ന കേസിൽ വഴിത്തിരിവ്.
കവർച്ച ചെയ്യപ്പട്ട സ്വർണ്ണത്തിൽ 1.7 കിലോഗ്രാം വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

നവംബർ 12-ന് രാത്രി പത്തരയോടെ കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നന്ദകുമാറിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി സ്വർണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.

സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച നാല് പ്രതികളെ വയനാട് പടിഞ്ഞാറത്തറയിൽ നിന്നും, മറ്റ് രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നും പോലീസ് പിടികൂടി. വയനാട്ടിൽ പിടിയിലായവരിൽ നിന്ന് 488 ഗ്രാം സ്വർണം ആദ്യഘട്ടത്തിൽ കണ്ടെടുത്തിരുന്നു.
കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് വൈരാഗ്യമാണെന്ന് പോലീസ് കണ്ടെത്തി. വൈഷ്ണവി ജ്വല്ലറിക്ക് എതിർവശത്തുള്ള മാളവിക ജ്വല്ലറി ഉടമ ജയറാം, മഹാരാഷ്ട്ര സ്വദേശിയായ ഏജന്റ് അമോൽ എന്നിവർ ചേർന്ന് 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയാണ് കവർച്ച ആസൂത്രണം ചെയ്തത്.

പിടിയിലായ ജയറാം ഉൾപ്പെടെയുള്ള പ്രതികളുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തിവരവേയാണ് കവർച്ച ചെയ്ത സ്വർണത്തിൽ 1.7 കിലോഗ്രാം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here