26.7 C
Kollam
Monday 2nd November, 2026 | 11:53:09 PM
Home News Breaking News ശ്രീകാര്യം പാങ്ങപ്പാറ കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് അഭിരാമിൻ്റെ സുഹൃത്തിനെ; 17 കാരൻ കുറ്റം സമ്മതിച്ചതായി പോലീസ്

ശ്രീകാര്യം പാങ്ങപ്പാറ കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് അഭിരാമിൻ്റെ സുഹൃത്തിനെ; 17 കാരൻ കുറ്റം സമ്മതിച്ചതായി പോലീസ്

Advertisement

തിരുവനന്തപുരം: പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട 17 കാരൻ്റെ സുഹൃത്തിനെയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് സൂചന. എന്നാൽ ഇയാൾ അപകടം തിരിച്ചറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയില്ല. കേസിൽ
ഉമർ മുഫ്‌താർ രണ്ടാം പ്രതിയാണ്. ഇയാൾക്ക് കൊലയിൽ നേരിട്ട് പങ്ക് ഉണ്ടന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ പങ്കും അന്വേഷിക്കുന്നു. 17 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ പ്രതികളുണ്ടോയെന്നും പരിശോധിക്കും. രാത്രി 10 മണിയോടെ ഒന്നാം പ്രതിയായ 17കാരനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി. കനത്ത സുരക്ഷയിലാണ് 17കാരനെ സംഭവ സ്ഥലത്ത് എത്തിച്ചത്. രണ്ടാം പ്രതി ഉമർ മുഫ്‌താർ മോഷണ കേസുകളിലും പ്രതിയാണ്.

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ എം. ഡി. അഭിരാം (അച്ചു) ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് അഭിരാം.
പ്രതിയായ 17കാരൻ ഒരു പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് വ്യാജമായി ചാറ്റ് ചെയ്ത് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ വിജനമായ പറമ്പിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം ചാക്കിലാക്കി കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്.

വീട്ടിൽ നിന്ന് പോയ അഭിരാമിനെ കാണാതായതോടെ വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പ്രതികളിലൊരാൾ കൊലപാതക വിവരം മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും. 17 കാരനെ കാണതായതിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്താത്തതിൽ നാട്ടുകാർ പോലീസ് സ്റ്റേഷനുമുമ്പിൽ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here