29.7 C
Kollam
Monday 2nd November, 2026 | 11:51:58 AM
Home News Breaking News ബിജെപി ഓഫീസ് ആക്രമണം : 4 കോൺഗ്രസ് നേതാക്കൾ പിടിയിൽ

ബിജെപി ഓഫീസ് ആക്രമണം : 4 കോൺഗ്രസ് നേതാക്കൾ പിടിയിൽ

Advertisement

തിരുവനന്തപുരം: ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ 4 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ. തിരുവനന്തപുരം മണക്കാട് സ്വദേശികളാണിവർ.
പ്രാദേശിക കോൺഗ്രസ് പ്രവർത്തകരായ സുജിത് കുമാർ, അരുൺ എന്നിവരുൾപെടെയുള്ളവരാണ് തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുൻപ് രാത്രിയിലാണ് മാരാർജി ഭവന് നേരെ ആക്രമണമുണ്ടായത്.

സെപ്റ്റംബർ അവസാന വാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ ബിജെപി പ്രവർത്തകർ കല്ലേറ് നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബിയർ കുപ്പിയേറുണ്ടായത്. സിസിടിവി ദൃശ്യങ്ങളും പ്രതികൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലുമാണ് ഇവർ പിടിയിലായത്. കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here