27.8 C
Kollam
Sunday 25th October, 2026 | 07:28:40 PM
Home News Breaking News ‘മോ​ദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപോകേണ്ടി വരും’; പ്രസം​ഗത്തിനിടെ പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖർ​ഗെ; ബിഹാറിലെ ചടങ്ങിൽ നാടകീയരം​ഗങ്ങൾ

‘മോ​ദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപോകേണ്ടി വരും’; പ്രസം​ഗത്തിനിടെ പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖർ​ഗെ; ബിഹാറിലെ ചടങ്ങിൽ നാടകീയരം​ഗങ്ങൾ

Advertisement

പട്ന: ബിഹാറിലെ ചടങ്ങിൽ പ്രസം​ഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ​ഖർ​ഗെ പ്രസം​ഗത്തിൽ പറഞ്ഞത്.

Also Read: സൗദിക്ക് നേരെ ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന

ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർ​​ഗെയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെയായിരുന്നു മോദിക്കെതിരായ പരാമർശം. അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസ്സിൽനിന്ന് പുറത്താക്കി.

പട്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും ആഞ്ഞടിച്ചത്. ഇതിനിടെയാണ് നാടകീയരം​ഗങ്ങളും അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നുണ പറയുന്ന സ്വഭാവമുണ്ട്. അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം എവിടെയെന്നും ഖർ​ഗെ ചോദിച്ചു.

ഉത്തരാഖണ്ഡിലെ ശുദ്ധീകരണ വിവാദത്തിൽ അന്വേഷണം ഉറപ്പുനൽകിയ ബിജെപി മന്ത്രി ജെപി നദ്ദ പിന്നീട് രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുത്തു. വേദി ശുദ്ധീകരണം നടത്തിയ സംഭവത്തിന് പിന്നിലുള്ളവരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്ത് സമാധാനമുണ്ടാകില്ല. രൂപീകരിച്ച കാലം മുതൽ വർ​ഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് ആർഎസ്എസ്. നിതീഷ് കുമാറിനെപ്പോലൊരു നേതാവ് ആർഎസ്എസുമായി കൈകോർത്തതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും ബിഹാറിൽ ഇപ്പോഴും ജം​ഗിൾരാജ് തന്നെയാണെന്നും ഖർ​ഗെ പറഞ്ഞു.

അതേസമയം, കോൺ​ഗ്രസ് അധ്യക്ഷനെതിരേ ബിജെപി രം​ഗത്തെത്തി. മല്ലികാർജുൻ ഖർ​ഗെയുടെ സമനില തെറ്റിയിരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അദ്ദേഹം തന്റെ നിലവാരം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here