ശാസ്താംകോട്ട:മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഞ്ചിയും,ഇടിഞ്ഞകുഴി ജംഗ്ഷനിലെ ആനയുടെ പ്രതിമയും അടിച്ചു തകര്‍ക്കുകയും നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സിപിഎം നേതാക്കളെ സംരക്ഷിക്കുകയും നാട്ടിലെ യുവാക്കളെ കള്ളകേസില്‍ കുടുക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് പോലീസെന്നും അതിന് ഒത്താശ ചെയ്യുകയാണ് കോണ്‍ഗ്രസെന്നും ബിജെപി ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി പോലീസിന്റെ ഭീഷണി തുടര്‍ന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ല.ശക്തമായി പ്രതികരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും.കട്ടവനെ കിട്ടിയില്ലങ്കില്‍ കിട്ടിയവനെ പിടിക്കുന്ന സമീപനം പോലീസ് ഉപേക്ഷിക്കണം.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി പ്രശ്‌നം സൃഷ്ടിക്കാന്‍ ഇന്ത്യാ മുന്നണി കൂട്ടായി പരിശ്രമിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിശ്വാസി സമൂഹത്തിന്റെ പാനല്‍ പൂര്‍ണ്ണമായും വിജയിച്ചതോടെ ഹാലിളകി നിരന്തരം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്.ഇതിനെ ഭക്തജനങ്ങള്‍ പലവട്ടം ചെറുത്തു തോല്‍പ്പിച്ചു.ഇതാണ് രാത്രിയുടെ മറവിലെ അക്രമത്തിന് കാരണം.നാട്ടില്‍ കലാപം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ക്ഷേത്ര വഞ്ചിയും ഭക്തജനങ്ങള്‍ ആരാധിച്ചിരുന്ന ആനയുടെ പ്രതിമയും തകര്‍ത്തിട്ടും അദ്ദേഹത്തെ പുറത്താക്കാനോ,നടപടി എടുക്കാനോ തയ്യാറാകാത്ത സിപിഎം വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുകയാണ്.നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ കൂട്ടുന്നിന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാർത്താ സമ്മളനത്തിൽ മുന്നറിയിപ്പ് നൽകി.































