മൺറോതുരുത്ത്:മൺറോതുരുത്ത് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ ഈസ്റ്റ് കല്ലട പോലീസ് കേസെടുത്തു.മൺറോതുരുത്ത് സ്വദേശികളായ സുദർശനൻ, വിനോഷ് എന്നിവർക്കെതിരെയാണ്
കേസെടുത്തത്.മൺറോതുരുത്ത് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മേരി ഐലീനാണ്പരാതി നൽകിയത്.
ഒന്നാം പ്രതിയുടെ ബന്ധുക്കളായ ലീല,യശോദ എന്നിവരുടെ പെൻഷൻ റദ്ദാക്കിയതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമായത്.നവംബർ 18ന് വൈകിട്ട് 3.30ന് നടന്ന നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെ കമ്മിറ്റി അംഗങ്ങളുടെയും ഓഫീസ് ജീവനക്കാരുടെയും മുന്നിൽ വെച്ച് പ്രതികൾ ഭീഷണിപ്പെടുത്തുകയും ബഹളം വെക്കുകയും ചെയ്തതായി പരാതിയിലുണ്ട്.തുടർന്ന് പിറ്റേ ദിവസം വൈകിട്ട് 3.30ഓടെ റോഡരികിലെ പുല്ല് വെട്ടുന്നതുമായി ബന്ധപ്പെട്ട് ആക്രോശിക്കുകയുംഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.




























