26.8 C
Kollam
Monday 30th November, 2026 | 01:22:54 AM
Home News Local കുന്നത്തൂരിൽ വയോധിക ഉൾപ്പെടെ ആറു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

കുന്നത്തൂരിൽ വയോധിക ഉൾപ്പെടെ ആറു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

Advertisement

കുന്നത്തൂർ:കുന്നത്തൂർ തുരുത്തിക്കര കിണർമുക്കിനു സമീപം പേപ്പട്ടിയുടെ ആക്രമണത്തിൽ വയോധിക ഉൾപ്പെടെ ആറു പേർക്ക് പരിക്ക്.ഗുരുതരമായി പരിക്കേറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ശിവശങ്കരപിള്ളയുടെ മാതാവ് തുരുത്തിവിള വടക്കതിൽ സുമതി അമ്മ (80) യെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ ഇടതു കാൽമുട്ടിനു താഴെ ആഴത്തിൽ കടിയേറ്റു.

വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിൽക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം.പിന്നീട്
തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സുമ (53),കിണർമുക്കിലെ തീപ്പെട്ടി കമ്പനിയിലെ അതിഥി തൊഴിലാളി
കുമ്പളത്തുംവിള വടക്കതിൽ സുനിത, തുരുത്തിക്കര കളിയ്ക്കൽ തറ ദാസമ്മ, എന്നിവർക്കാണ് പരിക്കേറ്റത്.

ഇവിടെ നിന്നും ഓടിപ്പോയ നായ മുക്കിൽ ഭാഗത്തെത്തുകയും സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ മൂന്ന് തൊഴിലാളികളെ കടിക്കുകയുമായിരുന്നു. തലനാരിഴയ്ക്കാണ് പലരും കടിയേൽക്കാതെ രക്ഷപ്പെട്ടത്.നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.അതിനിടെ നിരവധി പേരെ ആക്രമിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here