29.9 C
Kollam
Sunday 29th November, 2026 | 07:14:21 PM
Home News Local എൻഎസ്‌എസ്‌ വിദ്യാഭ്യാസ ധനസഹായം വിതരണം നടത്തി

എൻഎസ്‌എസ്‌ വിദ്യാഭ്യാസ ധനസഹായം വിതരണം നടത്തി

Advertisement

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ
നേതൃത്വത്തിൽ 127 കരയോഗത്തിൽ നിന്നുള്ള 127 വിദ്യാർത്ഥികൾക്ക് NSS വിദ്യാഭ്യാസധനസഹായം വിതരണം നടത്തി. ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ വി.ആർ.കെ.ബാബു വിതരണ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ്‌ തോട്ടുവ മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതം പറഞ്ഞു.യൂണിയൻ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ എൻ. സോമൻപിള്ള ആശംസപ്രസംഗം നടത്തി.ചടങ്ങിൽ യൂണിയൻ ഭരണസമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത്‌ സമിതി അംഗങ്ങൾ,NSS പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ, MSSS മേഖലാ കോർഡിറ്റേഴ്സ്,കരയോഗ വനിതാ സമാജ ഭാരവാഹികൾ, സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു.NSS ഇൻസ്‌പെക്ടർ എൻ.രാജ്നാഥ് കൃതജ്ഞതയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here