26.8 C
Kollam
Monday 30th November, 2026 | 01:43:00 AM
Home News Local മിഴി ഗ്രന്ഥശാലയ്ക്ക് പുതിയ പ്രവേശന കവാടം തുറന്നു

മിഴി ഗ്രന്ഥശാലയ്ക്ക് പുതിയ പ്രവേശന കവാടം തുറന്നു

Advertisement

ശൂരനാട് :ചക്കുവള്ളി മിഴി ഗ്രന്ഥശാലയ്ക്ക് മുൻ എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഗ്രന്ഥശാലയുടെ പുതിയ പ്രവേശന കവാടവും അനുബന്ധ റോഡും മുൻ എംഎൽഎ
കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല അംഗങ്ങളിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ
കൊല്ലം ജില്ലാ പഞ്ചായത്തംഗം എ. റമീസ് അനുമോദിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി.ബിനീഷ്, പോരുവഴി ഗ്രമ പഞ്ചായത്തംഗം റിഷാദ് ചക്കുവള്ളി,വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന .കമ്മിറ്റി അംഗം നിസ്സാം മൂലത്തറ, വിവിധ രാഷ്ടീയ കക്ഷി നേതാക്കളായ ബി.സാബു ബിജു പോൾ, റഫീക്ക് ചക്കുവള്ളി, ഹാരീസ് പോരുവഴി, അക്കരയിൽ ഷെഫീക്ക്, ഹാരീസ് തോപ്പിൽ, ജിജി ലിബാസ്, അമാൻ കണ്ടത്തിൽ, ഷാൻ മനാഫ്, മധു സാന്ദീപനി, കെ.ജയലക്ഷ്മി, ഇർഷാദ് കണ്ണൻ, ഹാരീസ് കുഴുവേലിൽ, വിനു കുമാർ പാലമൂട്ടിൽ,എച്ച് അൻസൽന എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ സ്വാഗതവും, ഭരണ സമിതി അംഗം റീന മുനീർ നന്ദിയും പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here