26.8 C
Kollam
Monday 30th November, 2026 | 01:43:03 AM
Home News Local ശാസ്താംകോട്ട ബ്ലോക്ക് കേരളോത്സവത്തിന് വർണ്ണാഭമായ തുടക്കം; കായിക മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ്

ശാസ്താംകോട്ട ബ്ലോക്ക് കേരളോത്സവത്തിന് വർണ്ണാഭമായ തുടക്കം; കായിക മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ്

Advertisement

ശാസ്താംകോട്ട: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ആവേശത്തുടക്കമായി. ശാസ്താംകോട്ട ജംഗ്ഷനിൽ നടന്ന വർണ്ണാഭമായ ഘോഷയാത്രയും കായിക മത്സരങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

​യുവതലമുറയുടെ കൂട്ടായ പങ്കാളിത്തവും കൂട്ടുത്തരവാദിത്തവും വർദ്ധിപ്പിക്കുക എന്നതിനപ്പുറം, യുവാക്കളുടെ സർഗ്ഗാത്മക കഴിവുകൾ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് കേരളോത്സവം വിപുലമായി സംഘടിപ്പിക്കുന്നതെന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് രശ്മി രഞ്ജിത്ത് പറഞ്ഞു.

​ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര ഡി.ബി. കോളേജ് ഗ്രൗണ്ടിലാണ് സമാപിച്ചത്. നവംബർ 28 മുതൽ ഡിസംബർ 5 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വേദികളിലായാണ് കലാ-കായിക മത്സരങ്ങൾ നടക്കുന്നത്. ആദ്യ ദിനത്തിൽ ഡി.ബി. കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും, വൈകിട്ട് ബി.എം.സി. കോളേജ് ഗ്രൗണ്ടിൽ വോളിബോൾ, വടംവലി മത്സരങ്ങളും അരങ്ങേറി.

​ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശിവശങ്കരപിള്ള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. ശിവപ്രസാദ് (ക്ഷേമകാര്യം), മെഹറുന്നിസ ബീഗം (ആരോഗ്യം), എസ്. ഇന്ദു (വികസനം), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനു ഐ നായർ, രജനി സുനിൽ, ആശാ രമേശ്, ജെ. അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സന്തോഷകുമാർ, ബ്ലോക്ക് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here