Advertisement
ശൂരനാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി നിരഞ്ജൻ്റെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെതിരെ നടപടി . പ്രിൻസിപ്പൽ ഡോ കെ സന്ധ്യാകുമാരിയെ കോഴിക്കോട് ബേപ്പൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയാണ് ഉത്തരവ്.

ആത്മഹത്യയുമായി ബന്ധപെട്ട് നേരിട്ട് ബന്ധമില്ലെങ്കിലും പ്രിൻസിപ്പലിൻ്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച എതിർ മൊഴികളുടെയും സ്‌കൂളിലെ മോശമായ അന്തരീക്ഷം നന്നാക്കുന്നതിനുമായാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
നിരഞ്ജൻ്റെ കത്തിലും സ്കൂൾ അധികൃതരെപ്പററി പരാമർശമില്ല . എന്നാൽ സ്‌കൂളിലെ പഠനയാത്ര കഴിഞ്ഞെത്തിയ വിദ്യാർത്ഥിനിയോടും നിരഞ്ജനോടും രക്ഷിതാക്കളോടും പ്രിൻസിപ്പലും ചില അധ്യാപകരും മോശമായി സംസാരിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു.































