28 C
Kollam
Thursday 26th November, 2026 | 07:03:23 PM
Home News Local കാരുണ്യത്തിന്റെ സന്ദേശവുമായി വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻ ഭക്ഷണങ്ങളുടെ മേള സംഘടിപ്പിച്ചു

കാരുണ്യത്തിന്റെ സന്ദേശവുമായി വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻ ഭക്ഷണങ്ങളുടെ മേള സംഘടിപ്പിച്ചു

Advertisement

.

ശാസ്താംകോട്ട: വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന നാടൻ ഭക്ഷ്യമേള ഈ വർഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമയോടെ പങ്കാളികളായ മേളയിൽവിദ്യാർഥികൾ വീട്ടിൽ നിന്നും പാചകം ചെയ്തു കൊണ്ട് വന്ന വിവിധതരം രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയിരുന്നു. .

പി.ടി.എ പ്രസിഡന്റ് കുറ്റിയിൽ നിസാമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കാർമൽ സ്നേഹാലയം ഓൾഡ് ഏജ് ഹോമിന്റെ മാനേജിംഗ് ഡയറക്ടർ ഫാ. മനോജ് എം. കോശി വൈദ്യൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ചെയർമാൻ എ. എ. റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ ജെ., അക്കാദമിക് കോർഡിനേറ്റർ ശ്രീലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ആൻസി സാറോ, പി.ടി.എ സെക്രട്ടറി വിനിത എന്നിവർ ആശംസകൾ അർപ്പിച്ചു.

സാമൂഹിക പ്രതിബദ്ധതയും സഹജീവിസ്നേഹവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനും കാരുണ്യത്തിന്റെയും സേവനമനോഭാവത്തിന്റെയും പ്രാധാന്യം തിരിച്ചറിയുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായകമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പ്രോഗ്രാം കോർഡിനേറ്റർമാരായ സാലിം അസീസ്, സുബി, കായികാധ്യാപകരായ സന്ദീപ്, രാംകൃഷ്ണ എന്നിവരും വിവിധ ഹൗസുകളിലെ ക്യാപ്റ്റന്മാരും ഭക്ഷ്യമേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here