26.6 C
Kollam
Thursday 26th November, 2026 | 07:52:34 PM
Home News Local ബൈക്ക് തകർത്ത ശേഷം സ്ഫോടക വസ്‌തു എറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിൽ

ബൈക്ക് തകർത്ത ശേഷം സ്ഫോടക വസ്‌തു എറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിൽ

Advertisement

ശാസ്‌താംകോട്ട:ഭരണിക്കാവിലെ ബാറിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ അടിപിടിയെ തുടർന്നുണ്ടായ വൈരാഗ്യത്തില്‍ ബൈക്ക് തകർത്ത ശേഷം സ്ഫോടക വസ്‌തു എറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച പ്രതികളിൽ രണ്ടു പേരെ റിമാൻഡ് ചെയ്തു. തേവലക്കര സ്വദേശികളായ അഭിജിത്ത് (24),അരുൺ (25) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.ഇരുവരും വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതികളാണ്.ഏഴ് പ്രതികൾ ഒളിവിലാണ്.

കഴിഞ്ഞ 22ന് തൊളിക്കലിൽ ആയിരുന്നു സംഭവം.ബാറിലെ സംഘർഷത്തിന് കാരണക്കാരനായ യുവാവിൻ്റെ വീട്ടിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ഒൻപതംഗ സംഘമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്.ബൈക്ക് അടിച്ചു തകർത്ത ശേഷം സ്ഫോടക വസ്‌തുക്കൾ എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരിക്ഷം സൃഷ്‌ടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here