Advertisement
കൊല്ലം.ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ അനധ്യാപക നിയമനം പിഎസ് സിക്ക് വിട്ടതായി വൈസ് ചാൻസിലർ പ്രൊ. വിപി ജഗതിരാജ്, 36 നിയമനങ്ങളാണ് പിഎസ്സിക്ക് വിട്ടത്. ബാക്കി നിയമനങ്ങൾ കരാറടിസ്ഥാനത്തിൽ തന്നെ തുടരും. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും
യൂണിവേഴ്സിറ്റി അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് പട്ടികയിൽ നിന്നായിരിക്കും നിയമനം നടത്തുക. കഴിഞ്ഞതവണ നോട്ടിഫിക്കേഷൻ ഇറങ്ങിയ സമയത്ത് യൂണിവേഴ്സിറ്റിയുടെ പേര് മെൻഷൻ ചെയ്തിരുന്നില്ല. അതുകൊണ്ട് നിയമനം നടത്താൻ കഴിഞ്ഞിരുന്നില്ല
പിഎസ്സി ഉദ്യോഗാർത്ഥികളുടെ നിരന്തര ആവശ്യമായിരുന്നു ഇത്






























