27.5 C
Kollam
Wednesday 25th November, 2026 | 08:00:19 PM
Home News Local കൊല്ലത്ത് പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ചനിലയില്‍

കൊല്ലത്ത് പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ചനിലയില്‍

Advertisement

കൊല്ലം: കൊല്ലത്ത് പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ചു. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ അഖിൽ സന്തോഷ് ആണ് മരിച്ചത്.

മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സൺ ഷെയ്ഡിന്റെ ഹൂക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അഖിൽ.

രത്നാകരന്റെ മകളുടെ ബെംഗളൂരുവിലെ മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്യുന്നത്. പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങി ഏതാനും മാസങ്ങൾക്ക് മുൻപാണ് ബംഗളൂരുവിലേയ്ക്ക് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here