29.7 C
Kollam
Sunday 22nd November, 2026 | 07:17:18 PM
Home News Local ഉപജില്ലാതല പാചക തൊഴിലാളി സംഗമം നടത്തി

ഉപജില്ലാതല പാചക തൊഴിലാളി സംഗമം നടത്തി

Advertisement


കുളക്കട :കുളക്കട ഉപജില്ലാതല പാചക തൊഴിലാളി സംഗമം നടന്നു.കുളക്കട ഗവ എച്ച് എസ് എസ് ൽ നടന്ന സംഗമം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുമ എസ് ഉദ്ഘാടനം ചെയ്തു. നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ് അധ്യക്ഷത വഹിച്ചു. സുമ കുമാരി ജെ സ്വാഗതം ആശംസിച്ചു. സീനിയർ സൂപ്രണ്ട് വിജയലക്ഷ്‌മി തങ്കച്ചി, ഹേമന്ദ് റ്റി എൻ , ലാലു സി ജി , ബേബി എന്നിവർ സംസാരിച്ചു.

ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തിൽ ഭക്ഷ്യസുരക്ഷ ഓഫീസർ ഡോ അസീം ആർ, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയത്തിൽ നൂ ൺമിൽ ഓഫീസർ മനു വി കുറുപ്പ് എന്നിവർ ക്ലാസ് നയിച്ചു. ഡേറ്റാ എൻട്രി ഓപ്പറേറ്റർ ബീനാ തോമസ് നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here