Advertisement
ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യ മാറാനും വിവാഹിതരായതിന്റെ സത്കാരച്ചടങ്ങിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ രജനികാന്ത് എന്നിവർക്കൊപ്പം വിജയ് നിൽക്കുന്ന ചിത്രവും സൺ ഗ്രൂപ്പ് പങ്കുവച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിജയ്, സ്റ്റാലിൻ, രജനികാന്ത് എന്നിവർ ആദ്യമായി ഒരേ ഫ്രെയിമിലെത്തിയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൺ ഗ്രൂപ്പ് പങ്കുവച്ച ചിത്രത്തിൽ സ്ഥാപന മേധാവി കലാനിധി മാരനുമുണ്ട്.
കേരള മുഖ്യമന്ത്രി വി.ഡി. സതീശനും വിവാഹ സത്കാരത്തിൽ പങ്കെടുത്തു.


























