28 C
Kollam
Thursday 26th November, 2026 | 07:24:01 PM
Home News Kerala വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകൾ വൈഭവിയുടെയും മരണത്തിൽ ഭർതൃപിതാവിന് ഇടക്കാല ജാമ്യം

വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകൾ വൈഭവിയുടെയും മരണത്തിൽ ഭർതൃപിതാവിന് ഇടക്കാല ജാമ്യം

Advertisement

കൊല്ലം. കേരളപുരം സ്വദേശിനി വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകൾ വൈഭവിയുടെയും മരണത്തിൽ ഭർതൃപിതാവുമായ മോഹനന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി. മകൾക്ക് നീതി ലഭിക്കണമെന്നും നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

വിപഞ്ചികയുടെ ഭർത്താവ് നിതീഷ് ഒന്നാം പ്രതിയും ഭർതൃസഹോദരി നീതു രണ്ടാം പ്രതിയും ഭർതൃപിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ മോഹനനെ അറസ്റ്റ് ചെയ്യരുതെന്നാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതോടെയാണ് വിദേശത്തായിരുന്ന മോഹനൻ നാട്ടിലെത്തിയത്.

ജാമ്യം അനുവദിച്ചതിലൂടെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഷൈലജയുടെ ആശങ്ക. പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടോയെന്നും കുടുംബം സംശയം പ്രകടിപ്പിക്കുന്നു. കുറ്റം ചെയ്തവർ സമൂഹത്തിൽ സ്വതന്ത്രമായി നടക്കുന്നത് നീതി നിഷേധമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഷൈലജ ആവശ്യപ്പെടുന്നു. 2025 ജൂലൈ ഒൻപതിനാണ് ഷാർജയിലെ ഫ്ലാറ്റിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. .

LEAVE A REPLY

Please enter your comment!
Please enter your name here