കരുനാഗപ്പള്ളി. ആലപ്പാട് പഞ്ചായത്ത് പറയകടവ് സ്വദേശിയായ ഷൈജ 2026 ജൂലൈ 5 തീയതി ടിയാളുടെ വീട്ടിൽ വച്ച് കെട്ടിത്തൂങ്ങി മരിച്ച സംഭവത്തിൽ ഷൈജയുടെ മക്കൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരഅന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകളുടെ മറ്റും പരിശോധനയിൽ മരണപ്പെട്ട ഷൈജയുടെ സുഹൃത്തായ ആദിനാട് മരങ്ങാട്ട് മുക്ക് സ്വദേശിയായ വിശ്വവിലാസത്തിൽ വിശ്വനാഥൻ മകൻ 34 വയസുള്ള വിഷ്ണു ആണ് അറസ്റ്റിലായത്.
തുടർന്ന് പ്രതി ഒളിവിൽ പോകുകയും പ്രതി ഒളിവിൽ താമസിച്ചുവന്ന എറണാകുളത്തു പള്ളിമുക്കിൽ ഒരു ലോഡ്ജിൽ നിന്നും ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. കരുനാഗപ്പള്ളി ACP വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി SHO ആഷിഖ് SI അജി ജോസ് SCPO മാരായ മനോജ്, രതീഷ് CPOമാരായ ശരൺ തോമസ്, ജിഷ്ണു എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.































