കണ്ണനല്ലൂർ: ടൗൺ വികസന പദ്ധതിയുടെ ഭാഗമായി റോഡ് നിർമാണം നടക്കുന്നതിനിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർന്നു. ഇതേത്തുടർന്ന് കണ്ണനല്ലൂരിലെ ജലസംഭരണി രാവിലെ 10 വരെ അടച്ചിടും. ചോർച്ച പരിഹരിച്ചശേഷം മാത്രമേ ടാങ്ക് തുറക്കുകയുള്ളൂവെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ആറു മുതൽ 15 വരെയുള്ള വാർഡുകളിൽ രാവിലെ ജലവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.



























