28.7 C
Kollam
Tuesday 13th October, 2026 | 09:47:38 PM
Home News Local കാരാളിമുക്കിലെ സ്വകാര്യ ലാബിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കാരാളിമുക്കിലെ സ്വകാര്യ ലാബിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

ശാസ്‌താംകോട്ട:കാരാളിമുക്ക് റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ നിന്നും 3500 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ.തമിഴ്നാട് സ്വദേശി മുത്തു സ്വാമിയെ ആണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.കഴിഞ്ഞ അഞ്ചിന് രാവിലെ 8 ഓടെയാണ് മോഷണം നടന്നത്.റിമാൻ്റിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു.ശാസ്താംകോട്ട സി.ഐ മഹേഷ്‌ കുമാറിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട എസ്ഐമാരായ അനന്തു മോഹൻ,സന്തോഷ് കുമാർ,സിപിഒമാരായ അനസ്,അരുൺ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.അന്വേഷണത്തിന് ശേഷം പൊലീസ് വീണ്ടും മുത്തുസ്വാമിയെ
ജയിലിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here