28.7 C
Kollam
Tuesday 13th October, 2026 | 09:10:12 PM
Home News Breaking News കരമന കൂടം ദുരൂഹമരണം: വർഷങ്ങൾക്കുശേഷം കാര്യസ്ഥൻ അറസ്റ്റിൽ

കരമന കൂടം ദുരൂഹമരണം: വർഷങ്ങൾക്കുശേഷം കാര്യസ്ഥൻ അറസ്റ്റിൽ

കരമന: കേരളത്തെ ഞെട്ടിച്ച കരമന കൂടം കുടുംബത്തിലെ ദുരൂഹമരണക്കേസിൽ വർഷങ്ങൾക്കുശേഷം അറസ്റ്റ്. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രനെയാണ് ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. വർഷങ്ങളായി നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫോറൻസിക് റിപ്പോർട്ടും അന്വേഷണത്തിൽ നിർണായകമായി.

കോടിക്കണക്കിന് രൂപയുടെ സ്വത്തിന് അവകാശികളാകേണ്ട കുടുംബത്തിലെ ഏഴുപേർ 15 വർഷത്തിനിടെ മരിച്ചതോടെയാണ് ദുരൂഹതകൾ ഉയർന്നത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ബന്ധുക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയമാധവൻ നായർ എന്നിവരാണ് മരിച്ചത്.

കുടുംബാംഗങ്ങളുടെ മരണങ്ങൾക്കു പിന്നാലെ സ്വത്തുക്കൾ രവീന്ദ്രൻ നായരുടെയും ബന്ധുക്കളുടെയും പേരിൽ ഇഷ്ടദാനമായി എഴുതിയതായും കണ്ടെത്തി. വ്യാജ വിൽപ്പത്രത്തിലൂടെ സ്വത്തുക്കൾ കൈക്കലാക്കിയെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. കുടുംബാംഗങ്ങളുടെ മരണങ്ങളിൽ രവീന്ദ്രന് പങ്കുണ്ടെന്ന ആരോപണങ്ങളും ശക്തമായിരുന്നു.

കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here