ദിലീപും മഞ്ജുവും എന്തുകൊണ്ട് വേർപിരിഞ്ഞു. മകൾ എന്തുകൊണ്ട് അച്ഛന് ഒപ്പം പോയി എന്നിങ്ങനെ ഉള്ള ചോദ്യങ്ങളും അതിനുള്ള ഉത്തരവും എല്ലാം ഇന്നും അവ്യക്തമാണ്. എന്നാൽ ഒരിക്കൽ ദിലീപ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന കാലയളവിൽ സംവിധായകൻ ശാന്തിവിള ദിനേശ് ആണ് ദിലീപിനെ പിന്തുണച്ച് എത്തിയവരിൽ ഒരാൾ. 118 മണിക്കൂർ ആണ് ദിലീപിന്റ നിരപരാധിത്വം പറയാൻ ആയി ദിനേശ് വിനിയോഗിച്ചത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം എന്തുകൊണ്ടാണ് ദിലീപിനെ പിന്തുണച്ചത് എന്ന് പറയുന്നുണ്ട്. വാക്കുകൾ ഇങ്ങനെ
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് എന്ന് പറയുന്നത് അവൾ പെണ്ണ് ആകുന്ന ദിവസം ആണ്. ആ പെണ്ണ് ആകുന്ന ദിവസം അവളുടെ ‘അമ്മ വരാതെ ഇരിക്കുകയും അച്ഛൻ അമ്മയുടെ റോളിൽ അമ്മയ്ക്ക് പകരം ഇരിക്കുകയും ചെയ്തു എന്ന ബോധത്തിൽ ആണ് ഞാൻ ദിലീപിന് വേണ്ടി നിലകൊണ്ടത്. അല്ലെങ്കിൽ അമ്മയുടെ ഒപ്പം പോകേണ്ട മകൾ എന്തുകൊണ്ട് അച്ഛന് ഒപ്പം നിന്നു എന്ന് ഞാൻ ചിന്തിച്ചതുകൊണ്ടാണ് ദിലീപിന് വേണ്ടി കേസ് ഉണ്ടായ സമയത്ത് ഞാൻ 118 മണിക്കൂർ സംസാരിച്ചത്. ഒരു ചായ ഞങ്ങൾ ഒരുമിച്ചു കുടിച്ചിട്ടുണ്ട്. അല്ലാതെ ശാന്തിവിള ദിനേശ് ദിലീപിന്റെ ലക്ഷങ്ങൾ വാങ്ങാൻ അല്ല സിനിമ ചെയ്യാനോ അല്ല. എനിക്ക് ഒരു ഡേറ്റ് തന്നാൽ ഞാൻ സിനിമ ചെയ്യും അല്ലാതെ ഒരിക്കൽ പോലും ദിലീപിന് വേണ്ടി സംസാരിച്ചത് അയാളുടെ പണമോ പ്രതാപമോ കണ്ടല്ല. മനുഷ്യത്വം കൊണ്ടാണ്; ശാന്തിവിള ദിനേശ് മൂവി വേൾഡിനോട് പറയുകയുണ്ടായി.































