മകളുടെ പിറന്നാൾ ദിനാൾ ബിജെപി പ്രവർത്തകനും നടനും ആയ കൃഷ്ണകുമാർ കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു മാസം മുൻപേ ആണ് മകൾ അഹാന കൃഷ്ണ വിവാഹിതയാകുന്നത്. മുപ്പത്തി ഒന്ന് വയസ് ആകും മുൻപേ വിവാഹം നടത്താൻ ആഗ്രഹിച്ച അഹാന തന്റെ ദീർഘകാല സുഹൃത്തിനെയാണ് വരൻ ആയി സ്വീകരിച്ചത്.
കൃഷ്ണകുമാറിന്റെ വാക്കുകൾ
വർഷങ്ങൾ പോയതറിഞ്ഞില്ല… ഇന്നും ഓർമയിൽ നിൽകുന്നത് സിന്ധുവിന്റെ ആദ്യപ്രസവ ദിവസം ആനാടിയിൽ ആശുപത്രിയുടെ ലേബർ റൂമിനു വെളിയിൽ കുറെ ആളുകളുമായി സംസാരിച്ചിരിക്കുന്നതാണ്.. അവരും അകത്തു പ്രസവത്തിനായി അഡ്മിറ്റായിരിക്കുന്നവരുടെ ബന്ധുക്കൾ..ഇടയ്ക്കിടെ ലേബർ റൂമിന്റെ വാതിൽ തുറന്നു നേഴ്സ് പേര് വിളിക്കും. ബേബി ഓഫ്….
ഉടനെ ബന്ധുക്കൾ ഓടി ചെല്ലും കുഞ്ഞിനെ കാണും. ചിരിക്കും. സന്തോഷത്തോടെ ചോദിക്കും അകത്തുള്ള അമ്മക്ക് സുഖമാണോ. അതേയെന്നു അവർ പറയും.. വാതിൽ അടയും, കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകും.. ഓരോ തവണ വാതിൽ തുറക്കുമ്പോഴും എന്റെയാണോ എന്നു ആലോചിച്ചു എണീക്കും.. 9 ത് തവണ എണീറ്റു.. 10 മത്തെ തവണ എണീറ്റപ്പോൾ നേഴ്സ് വിളിച്ചു പറഞ്ഞു. ബേബി ഓഫ് സിന്ധു… ഞാൻ അടുത്ത് ചെന്ന് നോക്കി.. ഒരു കൊച്ചു സുന്ദരിയെ കണ്ടു.. ഒരു നിമിഷം എടുക്കാൻ കയ്യിൽ തന്നു. സന്തോഷത്തിനേക്കാൾ മുകളിൽ നിൽക്കുന്ന വിവരിക്കാനാവാത്ത ഒരു വികാരം.
സിന്ധുവിനു സുഖമാണെന്ന് നേഴ്സ് പറഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു. അമ്മയും കുഞ്ഞും സുഖം. ദൈവത്തിനു നന്ദി പറഞ്ഞു. അന്ന് 1995 ഒക്ടോബർ മാസം 13. ഉച്ചക്ക് 3.21നു .അമ്മു ജനിച്ചു.
30 വർഷങ്ങൾ ശരവേഗത്തിൽ കടന്നുപോയി..
2026 സെപ്റ്റംബർ 13.. ആഹാന.. ഞങ്ങളുടെ അമ്മു കല്യാണം കഴിച്ചു.. ഇന്നു ഒക്ടോബർ 13 അമ്മുവിന് 31 വയസ്സ്…. എനിക്ക് 58..
എല്ലാം കൊണ്ട് അനുഗ്രഹീതമായ ജീവിതം തന്ന ദൈവത്തിനു നന്ദി.. ഞങ്ങളെ സ്നേഹിച്ചവർക്കും, ഞങ്ങൾക്കായി പ്രാർത്ഥിച്ചവർക്കും നന്മകൾ നേരുന്നു…
അമ്മുവിന് പിറന്നാൾ ആശംസകൾ..
































