ബിഹാറിൽ വൈശാലി ജില്ലയിൽ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 13 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബോട്ടിൽ 30 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരെ രക്ഷപ്പെട്ടു.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയ റാംപുർ ശ്യാംചന്ദ് നിവാസികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. പ്രാദേശിക പൊലീസിനും സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കുമൊപ്പം മുങ്ങൽ വിദഗ്ധരെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.



























