26.7 C
Kollam
Wednesday 14th October, 2026 | 08:06:45 AM
Home News Local കുണ്ടറയിൽ രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കുണ്ടറയിൽ രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കുണ്ടറ : രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക മരിച്ചു. കൊറ്റങ്കര രജനി ഭവനത്തിൽ പൊന്നമ്മ (61) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ മാമൂട് കുറ്റിയിൽ ഹോട്ടലിന് സമീപമായിരുന്നു അപകടം. ശാസ്താംകോട്ടയിൽ നിന്ന് രോഗിയുമായി കൊല്ലം വഴി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് റോഡ് മുറിച്ചുകടക്കാൻ നിന്ന പൊന്നമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ കുണ്ടറ പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.
ഭർത്താവ്: രവീന്ദ്രൻ പിള്ള. മക്കൾ: രതീഷ് കുമാർ, രജനി. മരുമക്കൾ: പാർവതി, പരേതനായ ദിലീപ്.

LEAVE A REPLY

Please enter your comment!
Please enter your name here