Home Lifestyle Entertainment അഹാനയും നിമിഷും തമ്മളിലുള്ള വിവാഹം! സൈബർ ഇടത്തിലെ ചർച്ചയായി രവിയും കൃഷ്ണകുമാറും തമ്മിലുള്ള ബന്ധം

അഹാനയും നിമിഷും തമ്മളിലുള്ള വിവാഹം! സൈബർ ഇടത്തിലെ ചർച്ചയായി രവിയും കൃഷ്ണകുമാറും തമ്മിലുള്ള ബന്ധം

Malayalam Actor Ahaana Krishna To Marry

മലയാളികള്‍ക്ക് ഏറെ പരിചിതകുംടുംബം ആണ് അഹാന കൃഷ്ണയുടേത്. നടന്‍ കൃഷ്ണകുമാറിന്റെ മകളെന്ന നിലയിലും വ്‌ലോഗറും നടിയെന്ന നിലയിലും കുടുംബപ്രേക്ഷകര്‍ക്കെല്ലാം താരം പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഹാന പങ്കുവെയ്ക്കുന്ന പോസ്റ്റുകളും വീഡിയോകളും പലപ്പോഴും വൈറലാകാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി അഹാനയുടെ വിവാഹം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാണ്. ഇപ്പോൾ അഹാനയുടെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹം അടുത്ത മാസം രണ്ടാം വാരം ഉണ്ടെന്നാണ് സൂചനകൾ. അതും അടുത്ത മാസം പതിമൂന്നിന് വിവാഹം ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇടക്ക് ഇവരുടെ വിവാഹത്തെ കുറിച്ച് കൃഷ്ണകുമാറും ചില സൂചനകള്‍ തന്നിരുന്നു. ഒപ്പം നിമിഷിന്റെ അച്ഛനും ആയുള്ള ബന്ധത്തെ കുറിച്ചും ആദ്ദേഹം സംസാരിച്ചിരുന്നു.

നിമിഷിന്റെ അച്ഛന്‍ രവിയും ഞാനും 33 വര്‍ഷമായി പരിചയത്തിലാണ്. പുളളി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അപ്പോള്‍ എത്ര സൗകര്യമാണ്. ഷോര്‍ട്ട് ഫിലിം ചെയ്‌തോണ്ടിരിക്കുന്ന സമയത്താണ് നിമിഷിനെ ഞാന്‍ പരിചയപ്പെടുന്നത്. അങ്ങനെ അവരെ കണ്ട് വളര്‍ന്നതാണ്. അത് കഴിഞ്ഞപ്പോഴത്തേക്ക് എക്‌സ്ട്രാ ഓര്‍ഡിനറി ഗ്രോത്താണ്. നിമിഷിന്റെ അച്ഛന്റെ കുറേ മോഹങ്ങളുണ്ട്. പുള്ളി സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്ത മനുഷ്യനാണ്- എന്നാണ് ഒരിക്കൽ കൃഷ്ണകുമാർ പറഞ്ഞത്.

എന്തുതന്നെ ആയാലും ആ പ്രണയജോഡികൾ ഒരുമിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here