തിരുവന്തപുരം:മലപ്പുറം തുഞ്ചത്തെഴുത്തച്ചൻ മലയാള സർവ്വകലാശാലയ്ക്കു മുന്നിൽ സമരം നടത്തുന്ന ദളിത് ഗവേഷക വിദ്യാർത്ഥിനിയായ അനഘ ശശിയുടെ വിഷയത്തിൽ ഇടപ്പെട്ട് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി-പട്ടിക വർഗ്ഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻ്റ് ഐ.ബാബു കുന്നത്തൂർ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി , പട്ടികജാതി-പട്ടിക വർഗ്ഗ വികസന വകുപ്പുമന്ത്രി എന്നിവർക്ക് നിവേദനം നൽകി.
സർവ്വകലാശാല –
യിൽ നിന്നും തനിക്കുണ്ടായ അക്കാദമിക് അടിച്ചമർത്തലുകൾ, ജാതീയ വിവേചനം, തൊഴിൽ ചൂഷണം എന്നിവകൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ സർവ്വകലാശാലയ്ക്കു മുന്നിൽ അനഘ ശശി സമരം തുടരുകയാണ്. ഒരു ഗവേഷക വിദ്യാർത്ഥിനിയായി സർവ്വകലാശാലയിൽ കടന്നുചെന്ന നാൾ മുതൽ അവിടെ നിന്നും ഉണ്ടായ കടുത്ത മാനസിക പീഡനങ്ങളും അതിക്രമങ്ങളും കാട്ടി സർവ്വകലാശാലയ്ക്കും പൊലീസ് അധികാരികൾക്കു
മൊക്കെ പരാധികൾ നൽകിയിട്ടും അധികാരികൾ കാണാത്ത ഭാവം നടിക്കുകയും നടപടികൾ സ്വീകരിക്കാതിരി
ക്കുകയും ചെയ്തതിനെ തുടർന്നാണ് ഇത്തരമൊരു സമരവുമായി രംഗത്തുവന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഈ വിദ്യാർത്ഥിനി സർവ്വകലാശാലയ്ക്കു മുന്നിൽ സമരം ആരംഭിച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഇത്തരം ജാതീയ വിവേചനങ്ങൾക്കും നീതി നിഷേധങ്ങൾക്കു മെതിരെ ശക്തമായ അന്വേഷണവും അടിയന്തിര നടപടിയും ഉണ്ടായി അനഘ ശശിക്ക് നീതി ഉറപ്പാക്കണമെന്നും സർക്കാരിനോട്
ആവശ്യപ്പെട്ടു.

































