29.9 C
Kollam
Wednesday 9th September, 2026 | 11:17:23 AM
Home News Breaking News ഇത് ‘പാറ്റ’കളുടെ വിജയം: ‘നമ്മൾ അത് നേടി’യെന്ന് അഭിജീത് ദീപ്കെ

ഇത് ‘പാറ്റ’കളുടെ വിജയം: ‘നമ്മൾ അത് നേടി’യെന്ന് അഭിജീത് ദീപ്കെ

ന്യൂഡൽഹി: അമ്പത് ദിവസം നീണ്ട പാറ്റകളുടെ സമരം ഒടുവിൽ വിജയം കണ്ടു. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നമ്മൾ അത് നേടി എന്നാണ് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചത്. സമരത്തെ പിന്തുണച്ചവരോട് നന്ദി അറിയിച്ച് വികാരാധീതനായാണ് അഭിജീത് മാധ്യമങ്ങളോട് സംസാരിച്ചത്. ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്നിട്ടും അദ്ദേഹം പ്രതിഷേധ വേദിയിൽ തുടരുകയായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ 21 വിദ്യാർഥികളുടെ ചിത്രം സമര വേദിയിൽ ഉയർന്നു.

“ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. സർക്കാരിന്റെ നിലപാടുകൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ജനങ്ങളുടെ മുന്നിൽ ഈ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നതിന്റെ തെളിവാണ് ഈ രാജി. ജനാധിപത്യ സംവിധാനത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണിത്.”- അഭിജീത് ദീപ്കെ പറഞ്ഞു.