ന്യൂഡല്‍ഹി: ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുടെ നിലവാരം ഉയര്‍ത്തുന്നതിനായി രാജ്യവ്യാപക ക്യാംപയെനുമായി സിജെപി. കുട്ടികള്‍ക്കായുള്ള ‘അടിസ്ഥാന’ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം ഗ്രാമത്തലവന്മാരും രക്ഷിതാക്കളും ഏറ്റെടുക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് പതിനഞ്ചിന് ക്യാംപെയ്ന് തുടക്കമാകുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു.
അന്നേദിവസം മഹാരാഷ്ട്രയിലെ തന്റെ സ്വന്തം ഗ്രാമായ ഹിങ്കോളയില്‍ എത്തി അവിടുത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ ഗ്രാമുമുഖ്യനോട് ആവശ്യപ്പെടുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ‘വരുന്ന ഓഗസ്റ്റ് 15 നമ്മുടെ 80-ാം സ്വാതന്ത്ര്യദിനമാണ്. എന്നാല്‍, കഴിഞ്ഞ 80 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍, അത് നമ്മുടെ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളാണ്,’- ദിപ്കെ പറഞ്ഞു.
പുതിയ പാര്‍ലമെന്റും പ്രധാനമന്ത്രിക്കായി വസതിയും നിര്‍മിച്ചു. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളില്‍ പുതിയ സ്‌കൂളുകള്‍ നിര്‍മിക്കത്തതെന്ന് അദ്ദേഹം ചോദിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കളെ രാജ്യത്തിന്റെ ഭാവിയായി കാണുന്നില്ലേ?. ആ കുട്ടികള്‍ക്കായി 80 വര്‍ഷമായി എന്തുചെയ്തു. നഗരത്തിലെ ഒരു കുട്ടിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തുകൊണ്ടാണ് ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയാത്തത് – ദീപ്കെ ചോദിച്ചു,

ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ പോകാന്‍ കുട്ടികള്‍ കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്നു. അവര്‍ക്ക് ആവശ്യമായ കുടിവെള്ളം, ടോയ്ലറ്റുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവിടെ ലഭ്യമല്ല. ഇതില്‍ മാറ്റം വേണം. ഗ്രാമങ്ങളിലെ സ്‌കൂളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തനായി ഓഗസ്റ്റ് പതിനഞ്ചിന് പുതിയ പോരാട്ടം തുടങ്ങാം അഭിജിത് ദീപ്കെ പറഞ്ഞു.’സര്‍പഞ്ച് ചലഞ്ച്’ എന്നാണ് സിജെപി ഇതിന് പേരിട്ടിരിക്കുന്നത്. തങ്ങളുടെ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്ന ഗ്രാമത്തലവന്‍മാര്‍ക്ക് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.