28.8 C
Kollam
Thursday 12th November, 2026 | 12:28:35 PM
Home News Breaking News ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നുവയസ്സുകാരനും; ഒരു കുടുംബത്തിലെ ഏഴുപേർ അപകടത്തിൽപ്പെട്ടു

ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്നുവയസ്സുകാരനും; ഒരു കുടുംബത്തിലെ ഏഴുപേർ അപകടത്തിൽപ്പെട്ടു

Advertisement

യുഎഇ: ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. രാത്രി പത്തോടെയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേരാണ് അപകടത്തിൽപ്പെട്ടത്. ഫുജൈറ കോടതിക്ക് മുന്നിൽ ട്രക്കിന് പിന്നിലേക്ക് കാർ ഇടിച്ചാണ് അപകടമുണ്ടായത്.
ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു ഇവർ. ഷാർജയിലുള്ള ബന്ധുവിന്റെ വീട്ടിൽ കുടുംബാംഗത്തെ ഇറക്കിവിട്ട് മടങ്ങുന്നതിനിടെയാണ് അപകടം.

സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ, മകളുടെ രണ്ട് കുട്ടികൾ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
അതേസമയം, ഇന്നലെ ഫുജൈറയിൽ മറ്റൊരു വാഹനാപകടവും റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അപകടവിവരം ലഭിച്ചയുടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here