29.9 C
Kollam
Wednesday 9th September, 2026 | 10:46:46 AM
Home News Breaking News മന്ത്രിസ്ഥാനം വാഗ്ദാനം നല്കി മൂന്ന് കോടി തട്ടാൻ ശ്രമം,കേസില് പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

മന്ത്രിസ്ഥാനം വാഗ്ദാനം നല്കി മൂന്ന് കോടി തട്ടാൻ ശ്രമം,കേസില് പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

കോഴിക്കോട്.മന്ത്രിസ്ഥാനം വാഗ്ദാനം നല്കി മൂന്ന് കോടി തട്ടാൻ ശ്രമിച്ച കേസില് പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും.ഡല്ഹി സ്വദേശികളായ ഗൌരവ്, നിധിൻ കുമാർ എന്നിവരാണ് അറസ്റ്റിലായവർ.ഇവരെ ഇന്ന് രാത്രിയോടെ സിറ്റി ക്രൈം സ്റ്റേഷനില് എത്തിക്കും.

മന്ത്രിസഭയില് ഉള്പെടുത്താമെന്ന് പറഞ്ഞ് വിദ്യാബാലകൃഷ്ണൻ എംഎല്എയെയാണ് ഇവർ വിളിച്ചത്.പിടിയിലായ ഗൌരവ് മുൻപും സൈബർ തട്ടിപ്പ് കേസില് ഉള്പെട്ടിട്ടുണ്ട്.കോഴിക്കോട് ഡിസിപിയും സംഘവുമാണ് പ്രതികളെ ഡല്ഹിയില് നിന്ന് പിടികൂടിയത്.