മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മൂന്ന് വാഹനങ്ങൾക്ക് നമ്പർ 2 ബോർഡ് ഉപയോഗിക്കാൻ സർക്കാർ അനുമതി.
KL 10 BJ 9009 റേഞ്ച് റോവർ, KL 10 BK 9009 ഇന്നോവ, KL 10 BN 2909 ബെൻസ് വണ്ടികൾക്ക് കൂടി ആണ് അനുമതി നൽകി ഉത്തരവ് ഇറക്കിയത്. മന്ത്രി സഞ്ചരിക്കുമ്പോൾ മാത്രം ബോർഡ് വയ്ക്കാം.ഈ വാഹനങ്ങളിലെ ഇന്ധന ചെലവ് സർക്കാർ വഹിക്കില്ല എന്നും ഉത്തരവ് വ്യക്തമാക്കുന്നു. സർക്കാർ അനുമതിയില്ലാതെ സ്വകാര്യ വാഹനത്തിൽ സർക്കാർ നമ്പർ ബോർഡ് വച്ച് മന്ത്രി കെ എം ഷാജി യാത്ര ചെയ്തത് വിവാദമായിരുന്നു




























