29.6 C
Kollam
Saturday 24th October, 2026 | 05:47:44 PM
Home News Breaking News തിലക് വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് ത്രില്ലർ ജയം

തിലക് വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് ത്രില്ലർ ജയം

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശജയം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യ 181 റൺസ് വിജയലക്ഷ്യം മറികടന്നത്. പുറത്താകാതെ 26 പന്തിൽ 51 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യൻ വിജയത്തിന്റെ ശില്പി. ആദ്യ ടി20യിലും ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നേറ്റം തുടർന്നു.

നിതീഷ് കുമാർ റെഡ്ഡി 13 പന്തിൽ 26 റൺസുമായി തിലക്കിന് മികച്ച പിന്തുണ നൽകി. 17 പന്തിൽ 31 റൺസ് നേടിയ നമാൻ ധിറും നിർണായക സംഭാവന നൽകി. അഭിഷേക് ശർമ 27 റൺസും സഞ്ജു സാംസൺ 14 റൺസും നേടി. വൈഭവ് സൂര്യവംശി (4), ശ്രേയസ് അയ്യർ (7), അക്സർ പട്ടേൽ (11) എന്നിവർക്ക് തിളങ്ങാനായില്ല. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നർ നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സിന്റെ അർധസെഞ്ചുറിയും ബെവൻ ജേക്കബ്സിന്റെ മികച്ച പ്രകടനവുമാണ് കിവികൾക്ക് കരുത്തായത്. 43 പന്തിൽ നാല് സിക്സറും നാല് ഫോറുമടക്കം 70 റൺസ് നേടിയ ഫിലിപ്സാണ് ടോപ് സ്കോറർ. ജേക്കബ്സ് 46 പന്തിൽ 58 റൺസെടുത്തു. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടി. അവസാന പന്തുകൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ തിലക്കിന്റെ മികവിൽ ഇന്ത്യ വിജയം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here