കൊച്ചി.വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ചോറ്റാനിക്കര സ്വദേശി അഭിലാഷിന്റെ തട്ടിപ്പിന് ഇരയായത് നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ. ഓരോരുത്തരിൽ നിന്നായി കാൽ ലക്ഷം രൂപ മുതൽ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് അഭിലാഷ് കൈക്കലാക്കിയത്. നഷ്ടപ്പെട്ടത് വലിയ തുകയല്ലാത്തതിനാൽ പലരും പരാതി നൽകാൻ തയാറാകാറില്ല.
ഈ സാഹചര്യം മുതലെടുത്താണ് വീണ്ടും അഭിലാഷ് സമാന തട്ടിപ്പുകൾ തുറന്നത്. മറ്റൊരു ബന്ധുവുമായി ചേർന്നായിരുന്ന അഭിലാഷിന്റെ തട്ടിപ്പ്. ഇയാൾ പിടിയിലായെങ്കിലും അഭിലാഷ് പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി പുതിയ ഇരകളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് സെൻട്രൽ പൊലീസ് പിടികൂടിയത്.
































