30.1 C
Kollam
Tuesday 29th September, 2026 | 10:30:21 AM
Home News Kerala ജ്വല്ലറിയിൽ മുക്കുപണ്ടം വച്ച് ഒറിജിനൽ സ്വർണ്ണം തട്ടാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

ജ്വല്ലറിയിൽ മുക്കുപണ്ടം വച്ച് ഒറിജിനൽ സ്വർണ്ണം തട്ടാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം. മുക്കുപണ്ടം വച്ച് ഒറിജിനൽ സ്വർണ്ണം തട്ടാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരമന തളിയൽ കാഞ്ഞിരത്തുവിളാകം വീട്ടിൽ ബിജുകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി.യിൽ താൽക്കാലിക ജീവനക്കാരനാണ് ബിജുകുമാർ. കാട്ടാക്കടയിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്നാണ് ബിജുകുമാർ മുക്കുപണ്ടം വച്ച് സ്വർണം തട്ടാൻ ശ്രമിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.30 യോടുകൂടെയാണ് കാട്ടാക്കടയിലെ കൃഷ്ണ കൃഷ്ണ ജ്വല്ലറിയിലേക്ക് മാന്യമായി വസ്ത്രം ധരിച്ച് സ്വർണ്ണ മോതിരം വാങ്ങാൻ എന്ന വ്യാജേന ബിജുകുമാർ എത്തിയത്.

വിരലിൽ പാകമാകുന്ന ഒരു മോതിരം ഇയാൾ വാങ്ങി.ജീവനക്കാരൻ വില കണക്കുകൂട്ടുന്നതിനിടെ മോതിരം പിന്നിട് വാങ്ങാമെന്നു പറഞ്ഞ് കൈയ്യിൽ കരുതിയിരുന്ന ഗോൾഡ് കവറിംഗ് മോതിരം നൽകി സ്വർണ്ണ മോതിരവുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു.

തിരികെ നൽകിയത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരനും കടയുടമയും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here