28.7 C
Kollam
Monday 9th November, 2026 | 07:00:13 PM
Home News Breaking News ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും 24 പവന്‍ സ്വര്‍ണം കവര്‍ന്നു, മൂന്ന് യുവാക്കള്‍...

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും 24 പവന്‍ സ്വര്‍ണം കവര്‍ന്നു, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Advertisement

കോട്ടയം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും 24 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പാമ്പാടി സ്വദേശികളായ അന്‍സല്‍ മുഹമ്മദ്, നിധിന്‍ നിഷാദ്, ഷെബിന്‍ എബ്രഹാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും 18 വയസ്സുള്ളവരാണ്. കുട്ടിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 24 ലക്ഷം രൂപ വിലവരുന്ന 24 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്.

കുട്ടി പഠിക്കുന്ന സ്‌കൂളിലെ മുന്‍വിദ്യാര്‍ഥികളാണ് പ്രതികള്‍. കുട്ടിയുമായി ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് ഇവര്‍ പരിചയത്തിലായത്. ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരം മുതല്‍ പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരുന്നു. കുട്ടിയെയോ മാതാപിതാക്കളെയോ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്. വളകള്‍, ചെയിനുകള്‍, നെക്ലേസുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളാണ് കുട്ടി പല തവണകളായി പ്രതികള്‍ക്ക് നല്‍കിയത്.

കുട്ടിയുടെ മാതാവ് അടുത്തിടെ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടി സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. സൈക്കിള്‍ വില്‍ക്കാനും ആ തുക തങ്ങള്‍ക്ക് നല്‍കാനും പ്രതികള്‍ കുട്ടിയെ അടുത്തിടെ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഞായറാഴ്ച പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികള്‍ സ്വര്‍ണം എന്ത് ചെയ്തു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here