കോഴിക്കോട്. കമ്മത്ത് ലൈനിലെ ജ്വല്ലറികളിൽ നിന്നു സ്വർണം തട്ടിയെടുത്ത സംഭവത്തിൽ സ്വർണം കുഴിച്ചിട്ടെന്ന് പ്രതിയുടെ മൊഴി.പറമ്പിൽ ബസാർ സ്വദേശി സഫർനാസാണ് കുഴിച്ചിട്ടത്. എന്നാല് പൊലീസെത്തിയപ്പോള് സ്വർണം അവിടെ നിന്നും മാറ്റി.സഹോദരൻ ഷെഫീഖാണ് സ്വർണം മാറ്റാൻ സാധ്യതയെന്ന് സഫർനാസ്.
സ്വർണം എവിടെയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാതെ മോഷ്ടാക്കള്. ഇരുവരുടെയും സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്.ഒന്നരമാസം സഫർനാസിനെ ഒളിവില് കഴിയാൻ സഹായിച്ചവരെയും ചോദ്യം ചെയ്യും.

































